ദില്ലി: കൊവിഡ് രോഗമുക്തി നേടിയവരിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിവാര പോസ്റ്റിവിറ്റി 6.82% ശതമാനത്തിൽ എത്തി. നേരത്തെ 7.87 ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ച കണക്കാക്കുമ്പോൾ രോഗമുക്തി കൂടി. രോഗികളുടെ എണ്ണം കുറഞ്ഞു. രണ്ടാഴ്ച്ചയായി നിലവിൽ രോഗികൾ പത്തു ലക്ഷത്തിൽ താഴെയാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ ; 17 പ്രദേശങ്ങളെ ഒഴിവാക്കി
നിലവിലുള്ള രോഗികളിൽ 77 ശതമാനം പേരും 10 സംസ്ഥാനങ്ങളിലാണ്. രോഗികളുടെ നിലവിലെ എണ്ണത്തിൽ മഹാരാഷ്ട്ര, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. നിലവിലെ രോഗികളിൽ 50 ശതമാനം ഇവിടെയാണ്. മഹാരാഷ്ട്ര – 27.50 ശതമാനം, കർണാടക 12.57 ശതമാനം, കേരളം 9.24 ശതമാനം എന്നിങ്ങനെയാണ് കണക്ക്.കേരളത്തിൽ കേസുകൾ ഉയരുകയാണെന്നും കേരളത്തിൽ കാണുന്നത് പരമാവധി വർധനയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
Post Your Comments