COVID 19KeralaLatest NewsNews

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഒ.പി ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാരുടെ സംഘടനകള്‍

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ .തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം.

Read Also : അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ 6.5% ദാരിദ്ര്യരേഖക്ക് താഴെയെന്നു സർവ്വേ 

കൊവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയായിരിക്കും പ്രതിഷേധം. എന്നിട്ടും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കും. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ എല്ലാ മെഡിക്കല്‍ കോളജിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു.

അതേസമയം കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മര്‍ദത്തിലായി. കൊവിഡ് സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചര്‍ച്ചയുണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button