കൊച്ചി: സംസ്ഥാന പ്രതിപക്ഷത്തെ പിടിച്ചുലച്ച ഐഫോണ്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയോ എന്നറിയില്ലെന്നാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകള്‍ നല്‍കുകയാണ് ചെയ്തത്. അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇന്ന് വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന് പറഞ്ഞത്.
Read Also : കര്‍ഷക ബില്ലുകള്‍ക്കെതിരെ ജനങ്ങളെ വിളിച്ചുകൂട്ടാന്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി നാടകം
സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.
Post Your Comments