ലഖ്നൗ: ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിയവെ മരിത്ത ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചുവെന്ന് യു.പി പോലീസ്. പെണ്‍കുട്ടിയുടെ സഹോദരനൊപ്പം രണ്ട് ഗണ്‍മാന്‍മാരെ അനുവിച്ചു. പെണ്‍കുട്ടിയുടെ വീടിനും സുരക്ഷ വര്‍ദ്ധിപ്പിച്ചതായി യു.പി സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അശ്വനിഷ് കുമാര്‍ അശ്വതി അറിയിച്ചു.
പെണ്‍കുട്ടിയുടെ വീടിന്റെ സുരക്ഷയ്ക്കായി 12-15 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ അറിയിക്കുന്നത്. ഗ്രാമത്തില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനും പോലീസിന് വിന്യസിച്ചിട്ടുണ്ട്. കോണ്‍സ്റ്റബിള്‍മാര്‍ക്ക് പുറമെ മൂന്ന് എസ്.എച്ച്.ഒമാരെയും ഒരു ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
വാല്‍മീകി സമുദായാംഗമായ പെണ്‍കുട്ടി കഴിഞ്ഞ മാസം പതിനാലിനാണ് ക്രൂര ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ പ്രതികളുടെ സമുദായാംഗങ്ങള്‍ പരസ്യ ഭീഷണിയുമായി രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments