സ്റ്റോക്ക് ഹോം; വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. 3 പേരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ജെ. ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്‌കാരം. നോബല്‍ കമ്മിറ്റി മേധാവി തോമസ് പെര്‍മാന്‍ സ്റ്റോക്ക്‌ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
Read Also : ഇന്ത്യയുടെ സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്‍കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായി ചൈന
ലോകമെമ്പാടുമുള്ള ആളുകളില്‍ സിറോസിസിനും കരള്‍ ക്യാന്‍സറിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക കണ്ടെത്തലാണ് മൂവരും നടത്തിയതെന്ന് കമ്മറ്റി വ്യക്തമാക്കി. അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഹാര്‍വിയും ചാള്‍സും. മിഷേല്‍ ഹ്യൂട്ടണ്‍ ബ്രിട്ടീഷ് പൗരനാണ്.
ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും ഓരോ വര്‍ഷവും 400,000 മരണങ്ങളും നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കരളിലെ ക്യാന്‍സറിനു വരെ കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ച് 2016ല്‍ മാത്രം 399000 പേര്‍ മരിച്ചിട്ടുണ്ട്.
Post Your Comments