Latest NewsIndiaNews

ഇന്ത്യയുടെ സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്‍കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായി ചൈന

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം തുറന്ന അടല്‍ തുരങ്കത്തിനെതിരെ ചൈന. സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്‍കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായാണ് ചൈന രംഗത്ത് എത്തിയിരിക്കുന്നത്. .രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടല്‍ തുരങ്കം ചൈനയ്ക്ക് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . ഇതിനു പിന്നാലെയാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ തന്നെ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

read also : വിക്ഷേപണം വിജയം; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി ഫ്രാന്‍സിന്‍റെയും ഇന്ത്യയുടെയും ഉപഗ്രഹ നിരീക്ഷണം

സമുദ്രനിരപ്പില്‍നിന്നു 10,000 അടി ഉയരത്തിലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് ‘അടല്‍’ . ചൈനീസ് സ്റ്റേറ്റ് മീഡിയയായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തുരങ്കത്തിന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ലേയിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നത് ശരിയാണ്. ഒരു യുദ്ധ സന്നദ്ധ തുരങ്കം, തന്ത്രപരമായ ചാനല്‍ എന്ന നിലയില്‍ അതിന്റെ മൂല്യത്തിന് ഇന്ത്യയ്ക്ക് വ്യക്തമായ തന്ത്രപരമായ പ്രാധാന്യവുമുണ്ട്.

തുരങ്കം ഇന്ത്യന്‍ സൈനികരെ യുദ്ധകാലത്ത് വളരെയധികം സഹായിക്കും,എന്നിരുന്നാലും, ഒരു യുദ്ധസമയത്ത് പ്രത്യേകിച്ചും ഇന്ത്യയും ചൈനയും തമ്മില്‍ സായുധ സംഘട്ടനം ഉണ്ടായാല്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയ്ക്ക് ഈ തുരങ്കത്തെ തകര്‍ക്കാനും, സേവനയോഗ്യമല്ലാത്തതാക്കാനും കഴിയും . അതും ഇന്ത്യ മനസ്സിലാക്കണം- ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യമാണ് ഇതെന്നും സൂചനയുണ്ട്.

മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിനു രാജ്യത്തിന്റെ പ്രതിരോധ – വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. 10.5 മീറ്ററാണ് വീതി. ഇതില്‍ ഓരോ മീറ്റര്‍ കാല്‍നടപ്പാത രണ്ടു വശങ്ങളിലും നല്‍കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകള്‍. ഓരോ 500 മീറ്റര്‍ പിന്നിടുമ്പോഴും എമര്‍ജന്‍സി എക്‌സിറ്റുമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button