Latest NewsKeralaNews

കെ.എസ്.ആർ.ടി.സി യാത്രകൾക്കായി ഇനി മൊബൈൽ റിസർവേഷൻ ആപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ദൂരയാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത .ഇനിമുതൽ യാത്രകൾക്കുള്ള സീറ്റുകൾ ബുക്ക് ചെയ്യാനായി മൊബൈലിൽ ആപ്പ് വരുന്നു .

Read Also : ദളിത് നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊന്നു 

“എന്റെ കെ.എസ്.ആർ.ടി.സി” എന്ന മൊബൈൽ റിസർവേഷൻ ആപ്പ് തയ്യാറായിക്കഴിഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് പുറത്തിറക്കും.ആൻഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ റിസർവേഷൻ ആപ്പ് “എന്റെ കെ.എസ്.ആർ.ടി.സി” (Ente KSRTC) എന്ന പേരിൽ ലഭിക്കും. ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ആപ്ലിക്കേഷൻ.

ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപന. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്നത്.

മിക്ക യാത്രക്കാരും മൊബൈൽ ഫോണാണ് ബുക്കിംഗിന് ഉപയോഗിച്ചിരുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് ഓൺലൈൻ റിസർവേഷനായി സ്വന്തമായി മൊബൈൽ ആപ്പ് ഉണ്ടായിരുന്നില്ല. പുതിയ ആപ്പ് യാഥാർഥ്യമായതോടെ വളരെ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button