
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന പരിധി കടന്നിരിക്കാമെന്ന് സെപ്തംബര്‍ മാസത്തെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട്. സെപ്തംബര്‍ 17 മുതല്‍ 30വരെയുളള ദിവസത്തെ കണക്കനുസരിച്ചാണ് രാജ്യം കൊവിഡിന്റെ ഏറ്റവും ഉയര്‍ന്ന പരിധി കടന്നിരിക്കാം എന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഈ കാലയളവില്‍ ദിവസേനയുളള പോസിറ്റീവ് കേസുകളുടെ എണ്ണം ശരാശരി 93,000ത്തില്‍ നിന്ന് 83,000ആയി കുറഞ്ഞു . എന്നാല്‍ ശരാശരി പരിശോധന 1,15,000 ല്‍നിന്ന് 1,24,000 ആയി ഉയരുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ആശങ്ക അകന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യ കൊവിഡ് രോഗബാധയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ ജനുവരി മുപ്പതിനാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ടുചെയ്തത്. നിലവിലെ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 66ലക്ഷം കടന്നു. മരണം ഒരുലക്ഷവും. കേരളം ഉള്‍പ്പടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗബാധയ്ക്ക് ഇപ്പോഴും കുറവില്ല. നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ ഉളളതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
read also: വാഗമണിൽ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
കൊവിഡിനെതുടര്‍ന്ന് രാജ്യത്തെ ഒട്ടെല്ലാ മേഖലകളിലും വളര്‍ച്ചാനിരക്ക് കുറയുന്നയായി മുന്നറിയിപ്പ് നല്‍കിയ ധനമന്ത്രാലയം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനായി കൂടുതല്‍ സമഗ്രമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
Post Your Comments