COVID 19KeralaLatest NewsIndiaNews

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കാവൂ.

Read Also : രാഹുൽ ഗാന്ധിയുടെ ട്രാക്ടർ യാത്രയും മിസ്റ്റർ ബീനും ; വൈറലായി ട്രോളുകൾ 

പ്രവര്‍ത്തി സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യ സഹായവും, ഉച്ച ഭക്ഷണവും ലഭ്യമാക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണമെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നത്. സിക്ക് ലീവിന്റെ കാര്യത്തിലും അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണം. അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല. സ്കൂള്‍ തുറക്കും മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച്‌ മനസിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button