ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നരക്കോടി കടന്നു. ഇതുവരെ 35,387,775 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,041,537 ആയി. 26,609,676 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്.
അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. ഇതുവരെ 7,635,804 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 214,609 ആയി ഉയർന്നു.4,844,656 പേർ സുഖംപ്രാപിച്ചു.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 75,829 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണം 1.02 ലക്ഷത്തിലേറെയായി. രോഗമുക്തി നേടിയവരുടെ എണ്ണം 55 ലക്ഷം കടന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ നാൽപത്തിയൊമ്പത് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം രാജ്യത്ത് 146,375 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 4,263,208 ആയി ഉയർന്നു.
Post Your Comments