Latest NewsKeralaNews

സിപിഎംകാരും മന്ത്രിമാരും തങ്ങളുടെ കുടുംബത്തെ തകര്‍ത്തു… അപ്പനെ വെട്ടിനിരത്തി.. മകന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തതിനും ബിജെപിയില്‍ ചേര്‍ന്നതിനും എന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ഇക്കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ സംഭവവും ഇതുവരെ നേരിട്ട അനുഭവങ്ങളും മന്ത്രിമാരുടെ പേര് സഹിതം ജനങ്ങളോട് പങ്കുവെച്ച് എം.എം. ലോറന്‍സിന്റെ മകള്‍.... വൈറലായി കുറിപ്പ്

 

ഇത് ആഷാ ലോറന്‍സ് . മുതിര്‍ന്ന സിപിഎം നേതാവ് എം.എ.ലോറന്‍സിന്റെ മകള്‍. എനിയ്ക്ക് സിപിഎം എന്ന പാര്‍ട്ടിയെ കുറിച്ചും മന്ത്രിമാരെ കുറിച്ചും ചിലത് അറിയിക്കാനുണ്ട്. പൊതുജനങ്ങളായ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഞാനും എന്റെ കുടുംബവും പാര്‍ട്ടിയില്‍ നിന്നും നേരിട്ട ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ അവരില്‍ നിന്നും ഉണ്ടായ ദ്രോഹങ്ങള്‍ ഇതെല്ലാം ഞാനിവിടെ പങ്കുവെയ്ക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

3.10.2020 അതായത് ഇക്കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ഒരു കാര്യം പറയുകയാണ്.
ടുറിസം വകുപ്പിന്റെ കീഴില്‍ ഒരു സ്ഥാപനം തുടങ്ങുന്നു അവിടെ തൊഴില്‍ സാധ്യത ഉണ്ടെന്ന് അറിയുന്നു എന്റെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശീലനങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കിട്ടുമോന്ന് ഞാന്‍ അന്വേഷിച്ചു സാധ്യത ഉണ്ടെന്നറിയുന്നു. MV JAYARAJAN KANNUR CPIM DISTRICT SECRETARY
A VIJAYRAGHAVAN LDF CONVINOR ഇവര്‍ രണ്ട് പേരോടും ചോദിച്ചു അപേക്ഷ കൊടുത്ത് നോക്കാന്‍ പറഞ്ഞു.
2 .10.2020 ന് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ ഫോണില്‍ വിളിച്ചു എം.എം.ലോറന്‍സിന്റെ മകള്‍ ആണ് എന്ന് പറഞ്ഞു നേരില്‍ കാണുവാന്‍ അനുവാദം ചോദിച്ചു
സമയമൊക്കെ പറഞ്ഞു. പിറ്റേന്ന് 3-10-2020 രാവിലെ മിലനുമായി അപേക്ഷയും തയ്യാറാക്കി പോയി. കണ്ടു മര്യാദയോട് കൂടി സംസാരം തുടങ്ങി ആവശ്യം പറഞ്ഞു അപ്പോള്‍ അതിന്റെ മറുപടി പറഞ്ഞു പെട്ടെന്ന് എന്നോട് മന്ത്രി ചോദിച്ചു നിങ്ങള്‍ അല്ലേ വല്യ വിവാദമൊക്കെ ഉണ്ടാക്കിയത്?
ഞാന്‍_ മിലന്‍ അയ്യപ്പന്റെ devotee ആണ് അത് കൊണ്ട് സമരത്തിന് പോയി അതിനാണ് എന്റെ ജോലിയില്‍ നിന്ന് പിരിച് വിട്ടത്

മന്ത്രി _ devotee ആയതിന് എന്താ കുഴപ്പം അതിന് ഇങ്ങിനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു
ഞാന്‍ _സാറും ഗുരുവായുര്‍ പോയി തൊഴുതില്ലേ അതൊക്കെ തെറ്റായി കാണുന്നത് എന്തിനാ?
(മന്ത്രിന്റെ മുഖഭാവം സ്വരം മാറുന്നു)
മന്ത്രി_ നിങ്ങളോട് ആര് പറഞ്ഞു ഞാന്‍ തൊഴുതു എന്ന് വെറുതേ ആവശ്യമില്ലാത്തത് ഒന്നും പറയേണ്ട !
ഞാന്‍ _ എന്നോട് ആരും പറഞ്ഞതല്ല വാര്‍ത്തകളിലും പത്രങ്ങളിലും ഫോട്ടോയും വന്നത് കൊണ്ട് അറിഞ്ഞതാണ് പാര്‍ട്ടി വിശദീകരണവും ചോദിച്ചതല്ലേ?
മന്ത്രി – ഞാന്‍ തൊഴുതില്ല പിന്നെ അവിടെ ചെന്നപ്പോള്‍ നില്‍ക്കേണ്ടത് പോലെ നിന്നതേ ഉള്ളു
മര്യാദ കാട്ടിയതാണ്

നിങ്ങള്‍ എം എം ലോറന്‍സിന്റെ മകള്‍ അല്ലേ അതാണ് ഇങ്ങിനെ പറയുന്നത്
ഞാന്‍ _ എംഎം ലോറന്‍സിനോടും പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട് മകളുടെ കല്യാണം പള്ളിയില്‍ നടത്തിയതിന് . മന്ത്രി_ അതൊന്നും എനിക്കറിയില്ല നിങ്ങള്‍ ഒരുപാട് വിവാദം ഉണ്ടാക്കിയില്ലേ പാര്‍ട്ടിക്കെതിരെയും സര്‍ക്കാറിനെതിരെയും ദിവസേന പത്രങ്ങളില്‍ വാര്‍ത്തകളില്‍ വന്നില്ലേ അവര്‍ മാധ്യമങ്ങളും മറ്റ് പാര്‍ട്ടികാരും വടി എടുത്തില്ലേ സര്‍ക്കാറിനെ പാര്‍ട്ടിയെ അടിക്കാന്‍ നിങ്ങള്‍ അതിന് അവസരം കൊടുത്തില്ലേ നിങ്ങള്‍ എം.എം ലോറന്‍സിന്റെ മകള്‍ ആയത് കൊണ്ടാണ് ലോറന്‍സിന്റെ ചെറുമകന്‍ ആയത് കൊണ്ടാണ് അല്ലെങ്കില്‍ ആര് അറിയാന്‍ പോകുന്നു.

ഞാന്‍ – ശരിയാണ് ഇവിടെ വന്ന് സാറിനെ കാണുവാന്‍ സാധിച്ചതും എം.എം.ലോറന്‍സിന്റെ മകള്‍ ആയത് കൊണ്ടാണ്!
മന്ത്രി – അത് തന്നയാ പറഞ്ഞത് അത്‌കൊണ്ടാണ് ഇങ്ങിനെ ഒക്കെ ആയത് വല്യവിവാദം ആയത്
ഞാന്‍ – ഇവന്‍ കഞ്ചാവ് വില്‍ക്കാന്‍ പോയിരുന്നുവെങ്കില്‍ അതിനും കുറ്റപെടുത്തലുകള്‍ ഞാന്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നില്ലേ കോടിയേരിയുടെ മകന്‍ ഓരോന് ചെയ്തതിന് കോടിയേരിയെ ആരും പിരിച്ചു വിട്ടിലല്ലോ
മന്ത്രി – നിങ്ങള്‍ എം.എം.ലോറന്‍സിന്റെ മകളല്ലേ അതാണ് ഇങ്ങിനെ സംസാരിക്കുന്നത് വാദിയ്ക്കാന്‍ വേണ്ടി ഓരോന്ന് പറയുകയാണ്
നിങ്ങള്‍ എന്തിനാ കോടിയേരിന്റെ മക്കളെ പറ്റി പറയുന്നത് മകന്‍ എന്തിനാ BJP RSS ന്റെ കൂടെ പോയത്?
പോകരുതായിരുന്നു. പാര്‍ട്ടിയ്ക്കും സര്‍ക്കാറിനും എതിരെ വടി കൊടുത്തില്ലേ ലോറന്‍സ് സമുന്നത നേതാവാണ് എന്തൊക്കെ ആക്ഷേപങ്ങള്‍ കേട്ട ആളാണ്

ഞാന്‍ – എന്ത് ആക്ഷേപം വ്യക്തിപരമായ ഒരു ആകേഷപവും ലോറന്‍സിനെതിരെ ഇല്ല പിന്നെ കുടുംബ പ്രശ്‌നം ഉണ്ടായി അത് വി.എസ്സ് ആഘോഷമാക്കി

മന്ത്രി . ലോറന്‍സ് പറയിലല്ലോ ആക്ഷേപങ്ങള്‍ കേട്ടില്ലാന്ന്
നിങ്ങള്‍ ലോറന്‍സിന്റെ മകളായത് കൊണ്ടാണ് ഇങ്ങിനെ സംസാരിക്കുന്നത് അത് കൊണ്ടാണ് മറ്റുള്ളവര്‍ പാര്‍ട്ടിക്കെതിരെ സര്‍ക്കാറിനെതിരെ തിരിഞ്ഞത് മാധ്യമങ്ങള്‍ മറ്റുള്ളവര്‍
ഞാന്‍ – ഉമ്മന്‍ചാണ്ടിയെയും പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കട്ടിയെയും മുതല്‍ എല്ലാ പാര്‍ട്ടി നേതാക്കന്‍മാരെയും ഞാന്‍ പരിചയട്ടിട്ടുണ്ട് ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല മോശമായി പെരുമാറിയത് CPM ലെ ചിലരാണ്
A AJAYAKUMAR
മന്ത്രി – അജയകുമാറോ അതാരാണ്
ഞാന്‍ – ഒറ്റപ്പാലം മുന്‍ എം.പി.
മന്ത്രി. എനിക്കറിയില്ല അതൊന്നും പറയണ്ട
ഞാന്‍. അതും അറിയണമല്ലോ
മന്ത്രി – എനിയ്ക്ക് കേള്‍ക്കണ്ട
ഞാന്‍ അജയകുമാര്‍ മോശമായി പെരുമാറിയ കാര്യം വീണ്ടും പറഞ്ഞു ഉടനെ മന്ത്രി മിലനോട്
പഠിക്കുന്നില്ലേ എന്ത് ചെയ്യുന്നു.
മിലന്‍. Plus two കഴിഞ്ഞു
ഞാന്‍ – divert ചെയ്യുക ആണല്ലേ
മന്ത്രി. divert ചെയ്തതല്ല പഠിത്തത്തെ പറ്റി ചോദിച്ചതാണ് എന്ത് നേടി RSS ന്റെ കൂടെ പോയിട്ട് എന്ത് മേന്‍മയാണ് RSS ന് ഉള്ളത്
ഞാന്‍. അജയകുമാര്‍ .
മന്ത്രി. വായ മറച് കാണിച്ച് കൊണ്ട് ‘പുറത്ത് നില്‍ക്കുന്നവര്‍ കേള്‍ക്കും’
ഞാന്‍ – കേള്‍ക്കട്ടെ എല്ലാവരും അറിയണമല്ലോ ഇതും
മന്ത്രി മിലനോട് ഇപ്പഴും R S S ന്റെ കൂടെ ആണോ
മിലന്റെ മറുപടി_ ‘RSS ന്റെ സ്വയം സേവകന്‍ ആണ്’
മന്ത്രി_ എന്ത് മേന്‍മയാണ് RSS നുള്ളത്?
ഞാന്‍ – RSS കാര്‍ അവന്റെ അമ്മയോട് മോശമായി പെരുമാറില്ല ആ ഉറപ്പുണ്ട്
പോന്നു, മന്ത്രി മന്ദിരത്തില്‍ നിന്ന്.
SIDCO board മെംബര്‍ ടി.ഗോവിന്ദന്‍ മാസ്റ്റര്‍ മിലനെ വിളിച്ച് വഴക്ക് പറഞ്ഞതും ഭീഷണികള്‍ നേരിട്ടതും പറഞ്ഞിരുന്നു മന്ത്രി അതൊക്കെ ന്യായികരിക്കുക ആയിരുന്നു.
മിലന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തല്ലോ
അതിന്റെ പിറ്റേന്ന് മുഖ്യന്ത്രിയെ കാണുവാന്‍ ചെന്നു. മുഖ്യമന്ത്രി ഓഫിസില്‍ വന്നിട്ടില്ല എം.വി ജയരാജന്റെ അടുക്കല്‍ ചെന്നു. എന്നും മര്യാദയോടെ കരുതലോടെയേ അദ്ദേഹം പെരുമാറിയിട്ടുള്ളു. അന്ന് പതിവില്ലാത്ത വാല്‍സല്യത്തോടെ സംസാരിച്ചു.
മുഖ്യമന്ത്രിയെ കാണുവാന്‍ പറ്റും എന്ന് ഉറപ്പ് തന്നത് കൊണ്ട് മിലനോട് കൂടി വരുവാന്‍ ഫോണ്‍ ചെയ്ത് പറഞ്ഞു. മിലനും വന്നു ഞങ്ങളോട് രണ്ട് പേരോടും കുറെ ഏറെ സംസാരിച്ചു. ഓഫിസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി ലില്ലിക്കെതിരെ ഞാന്‍ പരാതി കൊടുത്തത് എല്ലാം അറിയാം. എന്റെ വിഷമങ്ങളും. എം.വി.ജയരാജന്‍എന്നോട് പറഞ്ഞു ‘അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും’

ഇത്രയുമെ ഞാന്‍ പറയുന്നുള്ളു ബാക്കി പറയാത്തത് എം വി ജയരാജന്‍ എന്നോട് അത്ര കരുതലോടെ പെരുമാറുന്ന CPM നേതാവാണ് ഇത് പോലും ഞാന്‍ പുറത്ത് പറഞ്ഞത് അത്രമേല്‍ എന്നെ CPM SIDCO കാര്‍ ചേര്‍ന്ന് ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.
അന്ന് മുഖ്യമന്ത്രിയെ കാത്തിരിന്നപ്പോള്‍ ഒരാള്‍ വന്ന് അടുത്തിരുന്നു. MV JAYARAJAN നെ കാണുവാന്‍ വന്നതാണ് കണ്ട് പരിചയമുള്ള മുഖം. ഞാന്‍ ചോദിച്ചു ഏതോ എം.എല്‍.എ അല്ലേന്ന്? അതെ എന്ന് മറുപടി. കൂടുതല്‍ ഒന്നുമേ സംസാരിച്ചില്ല. ഈ എം.എല്‍ എ പെട്ടെന്ന് പുറത്തേക്ക് പോയി
കുറച്ച് കഴിഞ്ഞപ്പോള്‍ എം വി ജയരാജന്‍ കൂട്ടി കൊണ്ട് വന്നു ഈ എം.എല്‍.എനെ എന്നിട്ട് എന്നോട് ചോദിച്ചു ഇതാരാന്ന് നിനക്കറയില്ലേ? ഞാന്‍ പറഞ്ഞു ഏതോ എം എല്‍.എ ആണെന്ന് അറിയാം.
‘ഏതോ എം എല്‍ എ യോ ഇത് നമ്മുടെ പാര്‍ട്ടിയുടെ യുവജന സംഘടനടെ സമുന്നത നേതാവ് ആണ്’ ടി.വി.രാജേഷ് എം.എല്‍ എ ആയിരുന്നു അത്
ഞാന്‍ പറഞ്ഞു. വീട്ടില്‍ ടി വി ഇല്ല അത് കാര്യം പേര് കിട്ടിയില്ല
ജയരാജന്‍ സഖാവ് ‘വീട്ടില്‍ ടി വി യും ഇല്ല രാഷ്ട്രീയവും അറിയില്ല മോനെ BJPകാരുടെ കൂടെ വിട്ടിരിക്കുകയാണ്

ഇതെല്ലാം പറഞ്ഞത് അതിവ സ്‌നേഹ വാല്‍സല്യത്തോടെ ആണ് കേട്ടോ.
മുഖ്യമന്ത്രി വന്നു കാണാമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് കുറെ അംഗങ്ങള്‍ ഉള്ള ഒരു Team Andra Pradesh ല്‍ നിന്ന് വന്നു പെട്ടെന്ന് CM ന് മീറ്റിംഗിന് പോകേണ്ടി വന്നു. എം വി ജയരാജന്‍ മുഖ്യമന്ത്രിയെ കണ്ടിട്ട് വന്നു പറഞ്ഞു എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന് C M ന് പെട്ടെന്ന് പോകേണ്ടി വന്നു CM പറഞ്ഞതാണ് പറയുന്നത് എന്ന് പറഞ്ഞാണ് പറഞ്ഞത്’ എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന്’
പിന്നീട് നടന്നതെല്ലാം മന്ത്രി കടകംപള്ളി പറഞ്ഞത് പോലെ വാര്‍ത്തകളിലൂടെ നിങ്ങളും അറിഞ്ഞതല്ലേ

മന്ത്രി കടകംപള്ളിയെ കാണുവാന്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൊടുക്കുവാന്‍ കൊണ്ട് പോയ അപേക്ഷ ഞാന്‍ കൊടുത്തില്ല. ഉപദ്രവിക്കാന്‍ അപമാനിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്ക് അപേക്ഷ കൊടുത്തിട്ട് എന്ത് കാര്യം.?? 91 വയസ്സായ എം.എം.ലോറന്‍സിനെതിരെ ആക്ഷേപങ്ങള്‍ എത്ര കേട്ട ആള്‍ എന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്? പറയാന്‍ CPM മന്ത്രിയെ ഏല്‍പ്പിച്ചിട്ടുണ്ടോ?

പല വിധത്തിലും എം.എം.ലോറന്‍സിനെ തകര്‍ക്കാന്‍ നോക്കിയത് CPM ആണ്.
കുടുംബവഴക്ക് പോലും മുതലാക്കാന്‍ നോക്കിയ ക്രുരത കാണിച്ചവര്‍.
എന്നിട്ട് ഇപ്പഴും ഈ 91 വയസ്സിലും CPM ന്റെ ഒരു മന്ത്രി പറയുകയാണ് ലോറന്‍സ് കുറെയേറെ ആക്ഷേപങ്ങള്‍ കേട്ട ആള്‍ ആണ് എന്ന് CPM പറയണം മറുപടി. കള്ളകടത്ത് കാരുടെ കഞ്ചാവ് വില്‍പനകാരുടെ സ്ത്രീ പീഡകരുടെ കൂട്ടത്തില്‍ ഉണ്ടോ എം.എം.ലോറന്‍സിന്റെ പേര്??
‘ സേവ് സി.പി.എം ഫോറം’ എന്ന് പറഞ്ഞ് എന്തൊക്കെയോ പറഞ്ഞ് ലോറന്‍സിനെ വെട്ടി നിരത്തിയത് സ്വന്തം സഖാക്കള്‍ അല്ലേ

CC യില്‍ നിന്ന് ഏരിയ കമ്മറ്റിയില്‍ എന്നിട്ടും എം.എം ലോറന്‍സ് തല ഉയര്‍ത്തി തന്നെ നടന്ന് പോയി എരിയ കമ്മറ്റി ഓഫിസിലേക്ക്! രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നാട് നീളെ നടത്തി CPM
നേതാക്കന്‍മാര്‍ എം.എം.ലോറന്‍സിനെതിരെ ഉള്ള കുറ്റങ്ങള്‍ നിരത്തി പ്രസംഗങ്ങള്‍ ,നീണ്ട പ്രസംഗം നടത്തി സ്റ്റേജ് വിട്ടിറങ്ങിയവര്‍ എം.എം.ലോറന്‍സിന്റെ ആണ്‍മക്കള്‍ സജീവനെയും അബിയെയും കണ്ട് തല കുമ്പിട്ട് നടന്ന് പോയ കാര്യങ്ങള്‍ അവര്‍ വീട്ടില്‍ വന്ന് പറഞ്ഞിട്ടുണ്ട്.
ആയിടെ Abiന്റെ Classmate Law College ലെ വനിത അഭിഭാഷക എറണാകുളം കോണ്‍വെന്റ് ജംഗഷനില്‍ ഒത്തിരി പേരുടെ മുന്നില്‍ വച്ച് എന്നോട് ചോദിക്കുക ആണ് ‘ അപ്പന്‍ ഇപ്പോ വീട്ടിലിരിപ്പാണല്ലേ എന്ന്’? പരിഹാസ ചിരിയോടെ

ഞാന്‍ മറുപടി പറയാന്‍ ഒരു സെക്കന്‍ഡ് എടുത്തില്ല ‘ ഇപ്പോഴും അപ്പന്‍ എന്ന് തന്നെയാ വിളിക്കുന്നതെന്ന്’ പറഞ്ഞു ഞാന്‍ ഇതില്‍ കൂടുതല്‍ എന്ത് മറുപടി കൊടുക്കണം ഞാന്‍!?
അപ്പനെ വീട്ടിലിരുന്ന് ഒന്ന് കാണാന്‍ കൊതിച്ചിട്ടുണ്ട് ഞങ്ങള്‍. അതേ ആള്‍ സന്ദര്‍ശകരില്ലാതെ ഫോണ്‍ വിളികള്‍ ഇല്ലാതെ വീട്ടിലിരുന്ന് വായനയിലും എഴുത്തിലും മുഴുകിയപ്പോഴും ഞങ്ങള്‍ ആരും തള്ളി പറഞ്ഞിട്ടില്ല ഞങ്ങളുടെ സങ്കടങ്ങള്‍ വേദനകള്‍ ഉള്ളില്‍ ഒതുക്കുക ആയിരുന്നു
അമ്മയുടെ കാര്യത്തില്‍ മാത്രമാണ് എതിര്‍ത്തത്.
അതും ഞാന്‍ മാത്രം. അമ്മയുടെ അവസ്ഥയില്‍ എനിയ്ക്ക് അങ്ങിനെ ഒരു നിലപാട് എടുക്കാനേ സാധിച്ചുള്ളു.

അതും പറഞ്ഞ് ആക്ഷേപിക്കാന്‍ ആരേലും മുന്നോട്ട് വന്നാല്‍ പറയാന്‍ പല കാര്യങ്ങളും ഉണ്ട്.
വ്യക്തിപരമായി വേറെ ഒരു ആകേഷവും എം.എം.ലോറന്‍സ് കേട്ടിട്ടില്ല. വീഴത്താന്‍ പലരും ശ്രമിചിട്ടുണ്ട് ഇനിയൊരു ജന്‍മം ഉണ്ടായാലും എം.എം.ലോറന്‍സിന്റെയു ബേബിടെയും മകളായി തന്നെ മതി.
പക്ഷേ എം.എം ലോറന്‍സ് കമ്യൂണിസറ്റകാരനാവണ്ട!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button