മക്ക : ഉംറ തീര്‍ഥാടനം മക്കയില്‍ ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ചടങ്ങുകൾ നടക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാർക്ക് മാത്രമായിരിക്കും മതാഫിലേക്ക് കടക്കാനാവുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാര്‍ച്ച് നാലിനു നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനമാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുന്നത്.
Also read :ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇനി ഇന്ത്യയിൽ തിരിച്ചെത്തില്ല…
18-നും 65-നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണു ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍ സാധിക്കു. ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 1000 തീര്‍ഥാടകര്‍ അടങ്ങുന്ന ബാച്ചുകളായി 6000 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കും. ഓരോ ബാച്ചിനും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്.
Post Your Comments