
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആരോഗ്യനില ആശാവഹമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിയപ്പോഴുള്ളതിനെക്കാള്‍ ഒരുപാട് മെച്ചപ്പെട്ടു. വരും ദിവസങ്ങളാണ് യഥാര്‍ഥത്തില്‍ നിര്‍ണായകം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉടന്‍ മടങ്ങിയെത്തുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ ആരോഗ്യനിലയില്‍ വൈറ്റ് ഹൗസ് ആശങ്ക അറിയിച്ചിരുന്നു.
Read Also :കൊറോണ വാക്‌സിന്‍ 2020ന്റെ അവസാനത്തില്‍ … ഓക്‌സ്ഫഡ് സര്‍വകലാശാല
അതിനിടെ, ഡോക്ടര്‍മാരും വൈറ്റ്ഹൗസ് പ്രതിനിധിയും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് ആരോഗ്യനിലയെക്കുറിച്ച് നല്‍കിയിരുന്നത്. ട്രംപ് സുഖംപ്രാപിക്കുന്നതായും 24 മണിക്കൂറിനിടെ പനി ഉണ്ടായിട്ടില്ലെന്നുമാണ് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചത്. പുറത്തുനിന്ന് ഓക്‌സിജന്റെ സഹായം പ്രയോജനപ്പെടുത്തുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
Post Your Comments