ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയ്ക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിസ്വാർത്ഥനും നിർഭയനുമായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ശ്യാംജി കൃഷ്ണ വർമ്മയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യസ്‌നേഹികൾക്ക് എന്നും പ്രചോദനമാണ്. ജന്മദിനത്തിൽ രാജ്യം അദ്ദേഹത്തിന് ആദരവ് അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ സാക്ഷാത്കരിക്കാനായി കഠിനമായി പ്രയത്‌നിക്കും. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Read Also : ഓഫീസിലെ ജീവനക്കാരന് കോവിഡ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ 1857 ഒക്ടോബർ 4 നാണ് ജനിച്ചത്. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിൽ സ്വയംഭരണം ഉറപ്പാക്കുക, ഇതിനായി ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും പിന്തുണ നേടിയെടുക്കാനായി വ്യാപക പ്രചാരണം നടത്തുക, സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭാരതീയരിൽ അവബോധം ഉളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചത്.
Post Your Comments