
ന്യൂഡല്‍ഹി: തളര്‍ന്നു വീണ വനിത ഉദ്യോഗസ്ഥയ്ക്ക് കൈത്താങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി . അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടയിലാണ് വനിത ഉദ്യോഗസ്ഥയ്ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടത്. മണാലിയിലെ വേദിയിലാണ് സംഭവമുണ്ടായത്.
അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥയ്ക്ക് തളര്‍ച്ച അനുഭവപ്പെട്ടത് ശ്രദ്ധിച്ചു. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ അദ്ദേഹം ഉദ്യോഗസ്ഥയ്ക്ക് അടിയന്തിരമായി ചികിത്സ നല്‍കാന്‍ തന്റെ വൈദ്യ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.
2019 ജനുവരിയില്‍ സൂറത്തില്‍ നടന്ന ഒരു പൊതുപരിപാടിക്കിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ക്ഷീണിതനായ ഒരു ക്യാമറാമാന് അടിയന്തിരമായി സഹായം നല്‍കാന്‍ അദ്ദേഹം അന്നും തന്റെ വൈദ്യസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments