Latest NewsNewsIndia

ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾ നടത്താൻ പുതിയ സംഘടനയെ തെരഞ്ഞെടുത്ത് പാകിസ്താൻ

ന്യൂഡൽഹി : പുതിയ ഭീകര സംഘടനയെ ഇന്ത്യക്കെതിരെ തിരിക്കാൻ പാകിസ്താൻ. ജെയ്ഷെ മുഹമ്മദ് , ലഷ്കർ ഇ തോയ്ബ ഭീകര സംഘടനകൾ ഭീകര പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾ നടത്താൻ പാകിസ്താൻ ഒരുങ്ങുന്നതെന്ന് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നു.

സാമ്പത്തിക ഉപരോധത്തിൽ പെടാതിരിക്കാനാണ് താരതമ്യേന അറിയപ്പെടാത്ത സംഘടനയെ ഉപയോഗിച്ച് ഭീകരാക്രമണങ്ങൾ നടത്താൻ പാകിസ്താൻ ശ്രമിക്കുന്നത്. ലഷ്കറിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണം ആസൂത്രണം ചെയ്യാനാണ് അൽ ബദർ ശ്രമിക്കുന്നത്. പാക് ചാര സംഘടനയായ ഐ.എസ്.ഐയാണ് കരുക്കൾ നീക്കുന്നത്. ജമ്മു കശ്മീർ റെസിസ്റ്റന്റ് ഫ്രണ്ട് എന്ന പുതിയ സംഘടനയെയും ഇതിനായി ഉപയോഗിക്കാൻ ഉദ്ദേശമുണ്ട്.

അൽ ബദർ മേധാവി കൊടും ഭീകരൻ ഭക്ത് സമാൻ ഇതിനായി താലിബാൻ ഭീകരരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.പാക് അധീന കശ്മീരിൽ അൽ ബദറിന് പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ പരിശീലന മോഡ്യൂളുകളാണ് അൽ ബദർ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button