KeralaLatest NewsNews

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാണ് സം​സ്ഥാ​ന​ത്തു കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തെ​ന്ന് എം.​എം.​ഹ​സ​ന്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍​നി​ന്നു ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണെന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍. ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നതുമാണ്. അന്ന് ഐ.എം.എ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം വന്നതോടെ സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Read also: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ്

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മറച്ചുവെയ്ക്കാനാണ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ആള്‍ക്കൂട്ട സമരങ്ങളാണ് കൊവിഡ് വര്‍ധിക്കാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ല. ജനകീയ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിയായാണ് സർക്കാർ ഇത് കാണുന്നത്. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിനൊപ്പം സഹകരിക്കും. എന്നാല്‍ അഴിമതിക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും എം.​എം.​ഹ​സ​ന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button