Latest NewsKeralaNews

കന്യാകുമാരിയില്‍ കടല്‍ പൂര്‍ണമായും ഉള്‍വലിഞ്ഞു

കന്യാകുമാരി : തെക്കേ ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയില്‍ കടല്‍ പൂര്‍ണമായും ഉള്‍വലിഞ്ഞു. കഴിഞ്ഞ ദിവസമാണ് കടല്‍ ഉള്‍വലിഞ്ഞത് . ഇത് ജനത്തെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. സാധാരണയായി കറുത്തവാവിനും, പൗര്‍ണമി ദിവസങ്ങളിലും ചെറിയതോതില്‍ വേലിയേറ്റവും വേലിയിറക്കവും ഇവിടെ പതിവാണ്. എന്നാല്‍ ഇക്കുറി പതിവിലും വ്യത്യസ്തമായി കടല്‍ പൂര്‍ണമായും ഉള്‍വലിയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവേകാന്ദപ്പാറവരെ കടല്‍ കരയായി മാറുകയായിരുന്നു.

രാത്രിസമയങ്ങളില്‍ ഇത്തരത്തില്‍ പൂര്‍ണമായി കടല്‍ ഉള്‍വലിയുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് പിറ്റേദിവസം പതിനൊന്ന് മണിയോടെ തിരിച്ച് വെള്ളം കയറി. ഉച്ചയോടെ തീരം പഴയ സ്ഥിതിയിലാവുകയായിരുന്നു. മൂന്ന് ദിവസം മുന്‍പും ചെറിയ തോതില്‍ കടല്‍ ഉള്‍വലിയുന്നത് ശ്രദ്ധയില്‍ പെട്ടതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വേലിയിറക്ക പ്രതിഭാസം മാത്രമാണിതെന്നുമാണ് അധികാരികളുടെ ഭാഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button