ഷാർജ : ഐപിഎല്ലിൽ ഇന്നും രണ്ടു മത്സരം . മുംബൈ ഇന്ത്യൻസ് -സൺറൈസേഴ്‌സ് ഹൈദരാബാദ് , കിങ്‌സ് ഇലവൻ പഞ്ചാബ്- സൂപ്പർ കിങ്‌സ് എന്നിവരാണ് കളത്തിലിറങ്ങുക. ഷാർജ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 03:30തിന് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈയും – ഹൈദരാബാദുമാണ് ഏറ്റുമുട്ടുക.
Also read : കോവിഡ് വ്യാപനം: ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ
കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്താനായതിന്റെ ആത്മവിശ്വാസത്തോടെയാണ് അഞ്ചാം പോരിന് ഹൈദരാബാദ് നിലവിലെ ചാമ്പ്യൻമാർക്കെതിരെ ഇറങ്ങുക. ഏഴാം സ്ഥാനത്തായിരുന്നു ഹൈദരാബാദ് രണ്ടു തോൽവിയും, രണ്ടു ജയവുമായി നാലാം സ്ഥാനത്തേക്ക് വൻ കുതിപ്പാണ് നടത്തിയത്. മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്താണുള്ളത്. നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടു.
The quest for the Highnesses to go higher up the ladder. ?? #WhistlePodu #Yellove #WhistleFromHome #KXIPvCSK pic.twitter.com/oCyYW2szL0
— Chennai Super Kings (@ChennaiIPL) October 4, 2020
? The Sharjah factor ?
? Pollard-Hardik in form ?? We preview #MIvSRH ?#OneFamily #MumbaiIndians #MI #Dream11IPL https://t.co/IVJJ1YK4ub
— Mumbai Indians (@mipaltan) October 4, 2020
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 07:30തിനാണ് ചെന്നൈ-പഞ്ചാബ് മത്സരം നടക്കുക. തുടർച്ചയായ മൂന്ന് തോൽവികളിൽ നിന്നും ജയത്തിലേക്ക് പിടിച്ചു കേറുക എന്ന ലക്ഷ്യത്തോടെയാകും ധോണിയും കൂട്ടരും അഞ്ചാം പോരാട്ടത്തിന് ഇന്നിറങ്ങുക. ഹൈദരാബാദുമായിട്ടുള്ള കഴിഞ്ഞ മത്സരത്തിൽ ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ അവസാനം പൊരുതി നിന്നെങ്കിലും ഏഴു റൺസിന് പരാജയപ്പെട്ടു. സീസൺ തുടക്കമിട്ടു നടന്ന ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരെ തകർത്തു മുന്നേറിയ ചെന്നൈ, ശേഷം നടന്ന മൂന്ന് മത്സരങ്ങളില്മ പിന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കണ്ടത്. പഞ്ചാബിനും ഇതേ അവസ്ഥ തന്നെയാണ്. ഒരു ജയം മാത്രമേ നേടാനായുള്ളു. നാല് മത്സരങ്ങളിൽ ഒരു ജയവും മൂന്ന് തോൽവിയുമായി ചെന്നൈ പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. പഞ്ചാബ് ഏഴാം സ്ഥാനത്തും .
Post Your Comments