Latest NewsKeralaNews

ഐ ഫോണ്‍ വിവാദം: അപകീര്‍ത്തി​കരമായ പരാമര്‍ശം പി​ന്‍വലി​ക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നോട്ടീസ്

കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് ചെന്നി​ത്തല പറഞ്ഞിരുന്നത്.

തി​രുവനന്തപുരം: സംസ്ഥാനത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഫോണ്‍​ വി​വാദത്തി​ല്‍ നിയമനടപടിക്കൊരുങ്ങി പ്രതി​പക്ഷനേതാവ് രമേശ് ചെന്നി​ത്തല. അപകീര്‍ത്തി​കരമായ പരാമര്‍ശം പി​ന്‍വലി​ക്കണമെന്നാവശ്യപ്പെട്ട് യൂണി​ ടാക് ഉടമ സന്തോഷ് ഈപ്പന് നാളെ നോട്ടീസ് അയയ്ക്കും. എന്നാൽ പരാമര്‍ശം പി​ന്‍വലി​ച്ചി​ല്ലെങ്കി​ല്‍ കോടതി​യെ സമീപി​ക്കാനാണ് പ്രതി​പക്ഷ നേതാവി​ന്റെ തീരുമാനം. ഡി ജിപിക്ക് ഇതുംസംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ നടപടികള്‍ ഉണ്ടാവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read Also: “എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യും” : രമേശ് ചെന്നിത്തല

യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് ആറ് ഐ ഫോണുകളാണ്. വാങ്ങിയത്. ഇതില്‍ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളില്‍ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച്‌ സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്റെ ആരോപണം. യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ അഞ്ച് ഐഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയതെന്നുമുളള വിവരം പുറത്തുവന്നത്. ലൈഫ് മിഷനിലെ സി ബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണത്തെ ചെന്നിത്തല തളളിയിരുന്നു. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button