Latest NewsKeralaNews

പ്രതിപക്ഷ നേതാവാകാൻ പിടിവലി ; കനത്ത തോൽവിയിലും പാഠം പഠിക്കാതെ കോൺഗ്രസ്‌

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ തകൃതി. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.

Also Read:തമിഴ്ഹാസ്യതാരം പാണ്ഡു അന്തരിച്ചു

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് രമേശ് ചെന്നിത്തലക്ക് താല്‍പര്യം. ഇതില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയാണെങ്കില്‍ വി.ഡി.സതീശന്‍റെ പേര് ഉയര്‍ത്തിയേക്കും.

കെ. മുരളീധരനും കെ. സുധാകരനും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇരുവരും കെ.പി.സി.സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വെള്ളിയാഴ്ച ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയം വിശദമായി അവലോകനം ചെയ്യും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തെ വിമര്‍ശിച്ച്‌ പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഹൈബി ഈഡന്‍, ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ പരസ്യമായി നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button