ന്യൂഡല്‍ഹി : ഇന്ത്യയുടെ കരുത്തരായ സ്പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിനെ നേരിടാനാവാതെ ചൈന പാകിസ്ഥാന്റെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ട് . പാക് സേനയുടെ സഹായം തേടിയതായി തെളിവ് സഹിതം പുറത്ത് വിട്ടത് ഒരു ചൈനീസ് മാദ്ധ്യമ പ്രവര്ത്തകനെന്നതാണ് കൗതുകം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചൈനീസ് ഭടന്മാര്ക്കൊപ്പം താടിവച്ച, ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടനെ കാണാനാവും. ശരീരപ്രകൃതിയില്‍ മറ്റു ചൈനീസ് ഭടന്മാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാള്‍ പാകിസ്ഥാനിയാണെന്ന സൂചനയാണ് മാദ്ധ്യമപ്രവര്ത്തകന് പങ്കുവയ്ക്കുന്നത്. ഇതിന് സമാനമായ നിരീക്ഷണമാണ് ഈ മേഖലയിലെ വിദഗ്ദ്ധരും നല്‍കുന്നത്.
Read Also : രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി : പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യന്‍ സൈനികരുടെ ബലിഷ്ഠമായ കരങ്ങളെയും ഒരു പോലെ ഭയക്കുന്ന ചൈനീസ് ഭടന്മാര്ക്ക് സഹായമേകാനായിട്ടാണ് പാകിസ്ഥാന് അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന അനുമാനങ്ങള്‍. ഗല്‍വാനിലെ ചൈനീസ് ചതിപ്രയോഗത്തിന് ശേഷം, പ്രകോപനം സൃഷ്ടിക്കുന്ന ചൈനീസ് ഭടന്മാരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടാനാണ് ഇന്ത്യയുടെ തീരുമാനം. അവശ്യഘട്ടങ്ങളില്‍ ആയുധം പ്രയോഗിക്കുവാനുള്ള നിര്‍ദ്ദേശമടക്കം ഡല്‍ഹിയില്‍ നിന്നും അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ലഡാക്കില്‍ സേവനം അനുഷ്ഠിക്കാന്‍ ചൈനീസ് സൈനികര്‍ക്കിടയില്‍ വൈഷമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Post Your Comments