വടശേരിക്കര: തിരുവാഭരണ പാതയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പ് ഗേറ്റുകള്‍ പൊളിച്ചു മാറ്റി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍.ജി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുമ്പ് ഗേറ്റുകള്‍ പൊളിച്ചു മാറ്റാന്‍ ധാരണയായത്.
8 മീറ്റര്‍ വീതിയും, 3005 മീറ്റര്‍ നീളവുമാണ് ഹാരിസണ്‍ തോട്ടത്തിലൂടെയുള്ള തിരുവാഭരണ പാതയുടെ നീളം. ഈ പരിധിക്കുള്ളില്‍ മൂന്നിടത്തായാണ് ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിച്ചിരുന്നത്. 8 മീറ്റര്‍ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റര്‍ വീതിയില്‍ മാത്രമാണ് ഇപ്പോള്‍ ഹാരിസണ്‍ പാതയ്ക്ക് വിട്ടു നല്‍കിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല.
ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കൈയേറ്റങ്ങളുമുണ്ട്. ഗേറ്റുകള്‍ അടിയന്തരമായി മാറ്റാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി കളക്ടര്‍ പി.ബി. നൂഹിന് പരാതി സമര്‍പ്പിച്ചെങ്കിലും നടപടി എടുത്തില്ല.
read also: ‘ഇതൊരു അവസരമാണ്’, ഹത്രാസിലെ രാഷ്ട്രീയം തുറന്നു സമ്മതിച്ച് ശശി തരൂർ
തുടര്‍ന്നാണ് ബിജെപി നേതൃത്വം കമ്പനിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ കമ്പനിയുടെ വിവാദമായ നടപടിയില്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ പാതക്ക് തടസ്സമായി നിര്‍മിച്ച മൂന്നു ഇരുമ്പ് ഗേറ്റുകളും കമ്പനി അധികൃതര്‍ പൊളിച്ചു മാറ്റി.
Post Your Comments