MollywoodLatest NewsNewsEntertainment

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീസിനെയും ന്യായീകരിച്ച്‌ നടി അമലാ പോള്‍

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീസിനെയും ന്യായീകരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി അമലാ പോള്‍. യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല ആ പെണ്‍കുട്ടിയുടെ കൊലയ്ക്ക് പിന്നിലെന്നും അതിനുത്തരവാദി നിശബ്ദരായ നമ്മളാണെന്നാണും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ അമല പറയുന്നു.

അരുംകൊലയെയും അതിനെ തുട‍ര്‍ന്ന പൊലീസിന്റെയും മറ്റ് ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍ നടന്നതും നടക്കുന്നതുമായ ക്രൂരമായ കാര്യങ്ങളെയും പിന്തുണയ്ക്കുന്ന നിലപാടിനെയാണ് നടി അമല പോള്‍ ന്യായീകരിച്ചിരിക്കുന്നതെന്ന വിമർശനം ശക്തമാകുകയാണ്. യോഗിയെയും യു പി പോലീസിനെയും ന്യായീകരിച്ചും, ജാതി കൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ് ആണ് അമല ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button