MollywoodLatest NewsNewsEntertainment

അമ്പലക്കുളത്തിൽ നിന്നും അമല പോള്‍: ആത്മീയതയിലേക്ക് തിരിഞ്ഞോ എന്ന് ആരാധകർ

അമ്മയ്ക്കും നാത്തൂനുമൊപ്പം പഴനിയില്‍ സന്ദർശനം നടത്തിയിരുന്നു താരം.

ബാലിയില്‍ അവധി ആഘോഷിക്കുന്ന തെന്നിന്ത്യൻ താരസുന്ദരി അമല പോളിന്റെ ചിത്രങ്ങൾ വൈറൽ. സോഷ്യല്‍ മീഡിയയിൽ സജീവ താരമായ അമല തന്‍റെ യാത്രാ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ബാലിയിൽ നിന്നുമുള്ള ചിത്രങ്ങള്‍ക്കൊപ്പം വലിയൊരു കുറിപ്പ് കൂടി താരം കുറിച്ചിട്ടുണ്ട് ; ജലത്തിന്‍റെ ശക്തി എനിക്ക് മാറ്റാന്‍ കഴിയാത്തത് സ്വീകരിക്കാനായി നല്‍കൂ , തീയുടെ ശക്തി ഊര്‍ജ്ജത്തിനും ധൈര്യത്തിനും ഒപ്പം എനിക്ക് കഴിയുന്ന കാര്യങ്ങള്‍ മാറ്റാനും , വ്യത്യാസം തിരിച്ചറിയാനായി വായുവിന്റെ ശക്തിയും , ഭൂമിയുടെ ശക്തി എന്‍റെ പാത അറിയാനും നടക്കാനുമുള്ള ശക്തിക്കായി നല്‍കു ; അനുഗ്രഹിക്കൂ . എന്നാണ് താരം ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്.

read also: ബീഫ് താനും കഴിച്ചിരുന്നു, പ്രായമായപ്പോള്‍ നിര്‍ത്തി: കൃഷ്ണകുമാർ

അമലയുടെ ചിത്രങ്ങള്‍ കണ്ട് താരം ആത്മീയതയിലേക്ക് തിരിഞ്ഞോ എന്നാണ് ആരാധകരുടെ സംശയം. അമ്മയ്ക്കും നാത്തൂനുമൊപ്പം പഴനിയില്‍ സന്ദർശനം നടത്തിയിരുന്നു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button