Life Style

നല്ല ഉറക്കത്തിനായി ചെറിയ ടിപ്‌സ്

രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍ , പിറ്റേദിവസം ലഭിക്കുന്ന ഊര്‍ജ്ജം ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതായിരിക്കും . അതിനാല്‍ തന്നെ നല്ല ഉറക്കം ഒരു വ്യക്തിക്ക് വളരെയധികം അത്യാവശ്യമുള്ള കാര്യമാണ് . നല്ല ഉറക്കം ലഭിക്കാനായി ചെയ്യേണ്ടുന്ന വളരെ ചെറിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്

അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ചില വ്യക്തികളുടെ ശീലമാണ് . എന്നാല്‍ അത് ദോഷഫലമാണ് ഉണ്ടാക്കുക . കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഉറക്കം വരുന്നത് തടയും എന്നുള്ളതാണ് വസ്തുത . അതിനാല്‍ രാത്രിയില്‍ സുഖ നിദ്ര ലഭിക്കുന്നതിനായി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക .

ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അത് ഉറക്കകുറവിന് കാരണമാകുന്നു . അതിനാല്‍ തന്നെ മഗ്‌നീഷ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ അതായത് പഴം , ഇലക്കറികള്‍ എന്നിവ അത്താഴത്തില്‍ ഉള്‍പെടുത്തുക .

ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുകയും മാറ്റി വെക്കാന്‍ ശീലിക്കുകയും ചെയ്യുക . കാരണം ജോലിഭാരങ്ങള്‍ എല്ലാം മാറ്റി വെച്ച് മനസ്സ് ശാന്തമാക്കേണ്ട സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാനസികമായി ധാരാളം ചിന്തകള്‍ ഉടലെടുക്കാന്‍ സാധ്യത ഉണ്ടാവുകയും മനസ്സിന് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും . അതിനാല്‍ തന്നെ ഇത് ഉറക്കത്തെ ബാധിക്കും .ആദ്യമൊക്കെ മൊബൈല്‍ ഫോണ്‍ മാറ്റി വെക്കുക എന്നത് ബുദ്ധിമുട്ട് തോന്നിപ്പിക്കുമെങ്കിലും ഇതൊരു ശീലമാക്കിയാല്‍ ഉറക്കത്തെ ബാധിക്കാതിരിക്കാന്‍ സഹായിക്കും .

ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫേസ്ബുക്കും വട്‌സാപ്പും ഒക്കെ നോക്കുന്നതിന് പകരം ശാന്തമായ സംഗീതം ആസ്വദിക്കുകയാണെങ്കില്‍ നല്ല ഉറക്കം ലഭിക്കും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് . അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപെട്ട ഗാനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കേള്‍ക്കുകയാണെങ്കില്‍ മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും .

കിടക്കുന്ന സ്ഥലം വൃത്തിയാക്കി വെക്കുവാന്‍ ശ്രദ്ധിക്കുക . വൃത്തിയുള്ള കിടക്കയും , കിടക്കവിരിയും , തലയിണകളും നല്ല ഉറക്കം ലഭിക്കാന്‍ അനിവാര്യമായ കാര്യമാണ് . വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന കിടക്ക കാണുമ്പോള്‍ തന്നെ മനസ്സിന് സന്തോഷവും സ്വസ്ഥമായി കിടക്കാനുള്ള പ്രേരണയും നല്‍കും . ഇതുമൂലം നല്ല ഉറക്കം ലഭിക്കുകയും ചെയ്യും .

 

shortlink

Related Articles

Post Your Comments


Back to top button