ശാരീരിക-മാനസികാരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് ഉറക്കം.ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തിക്ക് സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.ഗാഢനിദ്ര ലഭിക്കുവാന്‍ 5 പൊടികൈകള്‍ ഇതാ..
1 ഉണരുവാന്‍ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക .
2 വൈകുന്നേരം 5 മണിക്ക് ശേഷം വ്യായാമം ഒഴിവാക്കുക, ലഘുവായ അത്താഴം കഴിക്കുക.
3 ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പ് മുതല്‍ അടുത്ത പ്രഭാതം വരെ പുകവലി ഒഴിവാക്കുക. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഉത്തമം.
4 ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം കഫീന്‍ പാനീയങ്ങള്‍ ഒഴിവാക്കുക.
5 രസകരമായ ടെലിവിഷന്‍ ഷോ കാണുക, കമ്പ്യൂട്ടറില്‍ ജോലി ചെയ്യുക അല്ലെങ്കില്‍ രസകരമായ ഒരു പുസ്തകം വായിക്കുക തുടങ്ങിയ ഉത്തേജക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്നേ ലൈറ്റുകള്‍ ഡിമ്മാക്കുക.
Post Your Comments