നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ് രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, സ്ട്രോക്ക് പോലുള്ള രോഗങ്ങള്‍ക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഉറക്കക്കുറവുള്ളവരില്‍ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിന്‍, ലെപ്റ്റിന്‍ ന്നെീ ഹോര്‍മോണുകളില്‍ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്റെ സിഗ്‌നലുകള്‍ തലച്ചോറിന് നല്‍കുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്‌നല്‍ കൊടുക്കുന്ന ഹോര്‍മോണ്‍.
ആറ് മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍ ലെപ്റ്റിന്റെ അളവ് കുറയുകയും ഗ്രെലിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇത് വിശപ്പ് കൂട്ടും. ഇതാണ് അമിതഭാരത്തിലേക്ക് നമ്മെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ആറ് മുതല്‍ എട്ട് മണിക്കൂര്‍ നേരം വരെ ഉറങ്ങണം.
ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.
രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.
Post Your Comments