ന്യൂഡല്‍ഹി:അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Read Also : ചൈനയെ തകർക്കാൻ പുതിയ നീക്കവുമായി ക്വാഡ് രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടൽ ടണലിന്റെ നീളം9.02 കിലോമീറ്ററാണ് . മണിക്കൂറില്‍ 80 കിലോമീറ്റളാണ് ടണലിനുള്ളിലെ വേഗപരിധി. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാന്‍ കഴിയും. മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം കുറയ്ക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.
Post Your Comments