വാഷിങ്ടണ്‍ : കോവിഡ് ബാധിച്ച ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും എത്രയും വേഗത്തിൽ സുഖം പ്രാപിച്ച് വരട്ടെയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിനും പ്രഥമ വനിതയ്ക്കും ആവശ്യമായ കരുതൽ ലഭിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഒബാമയുടെ പ്രതികരണം.
അമേരിക്കൻ പ്രസിഡന്റും, പ്രഥമ വനിതയും, കോവിഡ് ബാധിച്ച എല്ലാവരും അതിവേഗമുള്ള രോഗമുക്തിയുടെ പാതയിലാണെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആവശ്യമായ കരുതൽ ലഭിക്കുന്നുണ്ട്. നിലവിൽ വലിയ രാഷ്ട്രീയ യുദ്ധത്തിന് നടുവിലാണ് തങ്ങൾ എന്ന കാര്യം വാസ്തവമാണ്. ഈ നിമിഷത്തിൽ എല്ലാവരും അമേരിക്കക്കാരാണെന്ന് നമുക്ക് ഓർക്കാമെന്നും ബരാക് ഒബാമ ട്വിറ്ററിൽ കുറിച്ചു.
നമ്മൾ എല്ലാവരും മനുഷ്യരാണ്. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ആവശ്യം. രാഷ്ട്രീയം ഒരു പ്രശ്‌നമല്ലെന്നും ഒബാമ കൂട്ടിച്ചേർത്തു.
Post Your Comments