മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് റഷ്യയില്‍ നിന്നും പുറത്ത് വരുന്നത്. യുക്രെയ്നിലെ ജൈവായുധ ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്, അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമയാണെന്നാണ് റഷ്യ വെളിപ്പെടുത്തിയിരിക്കുന്നത്.
Read Also : വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറ് : പ്രതി പിടിയിൽ
അതേസമയം, ജൈവായുധ പദ്ധതിക്കു വേണ്ട ധനസഹായം നല്‍കിയത്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനും അദ്ദേഹത്തിന്റെ നിക്ഷേപ കമ്പനിയായ റോസ്മോണ്ട് സെനെക്കയുമാണെന്ന് റഷ്യ പറയുന്നു.
ഹണ്ടര്‍ ബൈഡന്റെ ലാപ്ടോപ്പില്‍ നിന്നും ചോര്‍ന്ന ഇമെയിലുകളാണ് ഇതിനു തെളിവായി റഷ്യ സാക്ഷ്യപ്പെടുത്തുന്നത്.
യുഎസ് ഗവണ്‍മെന്റ് ഏജന്‍സികളും യുക്രേനിയന്‍ ലാബിലെ ഗവേഷകരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ കമാന്‍ഡര്‍ പറയുന്നു.,
നിലവിലെ യുഎസ് നേതൃത്വത്തോട്, പ്രത്യേകിച്ച്, നിക്ഷേപ ഫണ്ടായ റോസ്മോണ്ട് സെനെക്കയുമായി, യുക്രെയ്‌നിലെ ജൈവായുധ ലാബിലെ ഗവേഷകര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments