തിരുവനന്തപുരം: യുഡിഎഫിനെ ഇനി എം എം ഹസന്‍ നയിക്കും. പുതിയ യുഡിഎഫ് കണ്‍വീനറായി എം എം ഹസന്‍ ചുമതലയേൽക്കും. ബെന്നി ബഹനാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചത്. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്.
കഴിഞ്ഞദിവസമാണ് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തിൽ നിന്ന് കെ.മുരളീധരനും രാജി പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂർദ്ധന്യത്തിലായി. നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതും കെ.പി.സി.സി പുന:സംഘടനയിലെ അതൃപ്‌തിയും മുരളീധരന്റെ രാജിക്ക് പിന്നിലെ കാരണമായി.
എന്നാൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ബെന്നി ബഹനാന്‍ പാര്‍ലമെന്റ് അംഗമായി വിജയിച്ചതിനാല്‍ കണ്‍വീനര്‍ സ്ഥാനത്ത് എം.എം ഹസന്‍ വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതിനിടെ ബെന്നി ബഹനാന്‍ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ബെന്നി ബഹനാന്‍ രാജി പ്രഖ്യാപിച്ചത്.
Post Your Comments