വയനാട്: കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം. ഡിസിസി നേതൃത്വത്തിനോടുള്ള വിയോജിപ്പിനെ തുടർന്ന് കെപിസിസി അംഗം കെ കെ വിശ്വനാഥന്‍ യുഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്റെ സഹോദരനാണ് കെ കെ വിശ്വനാഥന്‍.
കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു കെ കെ വിശ്വനാഥന്റെ രാജി പ്രഖ്യാപനം. മണ്ഡലം, ബ്ലോക്ക് പുനസംഘടനകളില്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഐ വിഭാഗക്കാരെ പൂര്‍ണമായും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിശ്വനാഥന്‍ പറഞ്ഞു.
‘ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്.എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായാണ് പെരുമാറുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് ഭൂരിപക്ഷം കുറഞ്ഞത് ഇതിന്റെ ഭാഗമാണ്.കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല’- കെ കെ വിശ്വനാഥന്‍ പറഞ്ഞു.
Post Your Comments