Latest NewsNewsInternational

ജമ്മുകശ്മീരിന്റെ വികസനം തടയാന്‍ പാകിസ്ഥാന്‍ : ഇന്ത്യക്ക് സഹായം നല്‍കുന്ന ലോക ബാങ്കിനെതിരെ കേസിന്

ന്യൂഡല്‍ഹി : ജമ്മുകശ്മീരിന്റെ വികസനം തടയാന്‍ പാകിസ്ഥാന്‍ കച്ചകെട്ടി രംഗത്ത്. പ്രദേശത്ത് ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ പാക് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.  നിലവില്‍ കിഷന്‍ഗംഗ, റാറ്റില്‍ എന്നിവിടങ്ങളില്‍ ഇന്ത്യ അതിവേഗ ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നുണ്ട്. ഇത് നിര്‍ത്തിവെയ്ക്കാനും പാക് പാര്‍ലമെന്റ് സംയുക്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്്. പാക്കിസ്ഥാനിലെ ഇരു സഭകളുടേയും കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

read also : ലോകത്തുള്ള എല്ലാ ഭാരതീയർക്കും അഭിമാന നിമിഷം…ലോകത്തെ ഏറ്റവും നീളം കൂടിയ മണാലി – ലേഹ് പർവത തുരങ്ക പാത അടൽ ടനൽ, രോഹടങ്, പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി രാജ്യത്തിനായി സമർപ്പിച്ചു; അഭിനന്ദനങ്ങളുമായി നടൻ കൃഷ്ണകുമാർ‌

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പിട്ടിരിക്കുന്ന ജലനയത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നാണ് പാക്കിസ്ഥാന്‍ വാദം ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്ക് സഹായം നല്‍കുന്ന ലോകബാങ്കിന് കേസ് കൊടുക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. ത്സലം, ചിനാബ് നദികളിലെ ജലത്തില്‍ ഇന്ത്യയുടെ ശക്തമായ നിയന്ത്രണം വരും എന്നതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്. സിന്ധുനദീജല കരാറിന്റെ ലംഘനമാണ് ഇന്ത്യനടത്തുന്നതെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button