![HAJJ 800 420 COMMON](/wp-content/uploads/2019/07/hajj-800-420-common.jpg)
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്‍കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാര്‍ അറിയിക്കുകയുണ്ടായി. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരായ മുന്‍കരുതലായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുന്നതാണ്.
ഈയാഴ്ച ഉംറക്ക് വരാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് വിമാന സര്‍വിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികള്‍ ഉംറ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments