Latest NewsNews

മാറ്റമില്ലാതെ സ്വർണ വില; പ​വ​ന് 37,360 രൂ​പ

കൊച്ചി: കേരളത്തിൽ സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയാണ് വില. ഗ്രാമിന് 4,670 രൂപയും. ഇന്നലെയും ഇതേ വിലയായിരുന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് വി​ല.

Read also: കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ സ്തുത്യർഹ സേവനം; രാജ്യത്തെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള ഇന്ത്യാ ടുഡേ ‘ഹെൽത്ത്ഗിരി’ അവാർഡ് രാഷ്ട്രീയ സേവാ ഭാരതിയ്ക്ക്

24-ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.

പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button