ലണ്ടൻ : ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ മൂന്നുമാസത്തിനുള്ളില്‍ വ്യാപകമായ തോതില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. . 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന് അംഗീകാരം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ടൈംസ്’ റിപ്പാർട്ട് ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതില്‍ നിന്ന് കുട്ടികളെ തത്ക്കാലം ഒഴിവാക്കും. ഓരോ മുതിര്‍ന്നയാളുകള്‍ക്കും ആറുമാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു തുടങ്ങിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.വാക്സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള മേഖലയിലെ ആദ്യ നീക്കങ്ങളില്‍ ഒന്നാണ് ഇത്. കൊറോണ വൈറസിനെതിരേ വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്‌സിനാകും ഇത്.
Post Your Comments