KeralaLatest NewsNews

ഫോൺ, എയർടിക്കറ്റ്, വാച്ച് എന്നിവ നൽകിയിട്ടുണ്ട്: എന്റെ സ്റ്റാഫിന് വാച്ചും കോടിയേരിയുടെ മുന്‍ സ്റ്റാഫിന് ഫോണും കിട്ടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: തനിക്ക് ഐഫോൺ ലഭിച്ചെന്ന വാർത്തകൾ നിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അസി.പ്രോട്ടോകോൾ ഓഫിസറായ എ.പി.രാജീവന് യുഎഇ കോൺസുലേറ്റിൽനിന്ന് നറുക്കെടുപ്പിലൂടെ ഫോൺ സമ്മാനം കിട്ടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന ആളാണ് രാജീവൻ. തന്റെ പഴ്സനൽ സ്റ്റാഫിലെ ആൾക്കും നറുക്കെടുപ്പിൽ വാച്ച് കിട്ടി. പ്രോട്ടോകോൾ ലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ട സർക്കാർ ഉദ്യോഗസ്ഥനാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read also: നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി

2019 ഡിസംബർ രണ്ടാം തീയതി കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ അവരുടെ ക്ഷണം അനുസരിച്ചാണ് പങ്കെടുത്തത്. ചടങ്ങിനിടെ കോണ്‍സുൽ ജനറൽ സമ്മാനം വിതരണം ചെയ്യണമെന്ന് തന്നോട് അഭ്യർഥിച്ചു. നറുക്കെടുപ്പാണെന്ന് അറിയില്ലായിരുന്നു. സമ്മാനമായി നൽകിയ ബാക്കി ഫോണുകൾ എവിടെയെന്ന് അന്വേഷിക്കണം.ഉപയോഗിച്ച ഫോണുകളുടെ ഐഎംഇഐ നമ്പർ പരിശോധിച്ച് ആളെ കണ്ടെത്തണം. താൻ ഫോൺ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button