
ബേക്കൽ : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പരേതനായ ഹമീദ് – ഖദീജ ദമ്ബതികളുടെ മകൻ പൂച്ചക്കാട് തെക്കുപുറത്തെ അന്‍സാര്‍ (22) ആണ് കാസർഗോഡ് മരിച്ചത്. ബന്ധുവിന്റെ തട്ടുകടയില്‍ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങവേ അന്‍സാര്‍ സഞ്ചരിച്ച ബൈക്കിൽ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Also read : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
അന്‍സാറിനെ ആദ്യം കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ലൂരുവിലേക്ക് കൊണ്ട് പോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മറ്റേ ബൈക്കിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരീക്കറ്റു. കണ്ണൂരിലേക്ക് കൊണ്ട് പോയി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments