Latest NewsBollywoodNewsEntertainment

നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളം; തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താരം കൈമാറി

2013 ഓഗസ്റ്റില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി പായൽ ഘോഷ് രംഗത്തെത്തിയത് സിനിമാ മേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നടിയുടെ പരാതിയിൽ അനുരാഗിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഇന്നലെ അനുരാഗിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക.

അനുരാഗിന് എതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു പറയുന്ന കുറിപ്പില്‍ പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന ആ സമയത്ത് അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്നും ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ശ്രീ ലങ്കയിലായിരുന്നുവെന്നും പറയുന്നു. ഇതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താരം കൈമാറിയിട്ടുണ്ടെന്നും അഭിഭാഷക പ്രിയങ്ക ഖിമാനി പങ്കുവച്ചു.

read also:ഇരുപതുകാരിയെ അച്ഛൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു ; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും

2013 ഓഗസ്റ്റില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം. താരത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. കൂടാതെ മീറ്റൂ മൂവ്‌മെന്റിനെ ഇത്തരത്തില്‍ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പ്രിയങ്ക കുറിപ്പിൽ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button