പനാജി: ഇരുപതുകാരിയെ അച്ഛൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു.പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ് സംഭവം.
യുവാവുമായുളള പ്രണയ ബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.യുവാവുമായുളള പ്രണയ ബന്ധത്തില്‍ അച്ഛന്‍ എതിരായിരുന്നു. എന്നാല്‍ അച്ഛനെ ധിക്കരിച്ച് മുന്നോട്ടു പോകാനുളള തീരുമാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചുകൊന്നത്. നിരവധി തവണയാണ് സ്റ്റമ്പ് കൊണ്ട് മകളെ അടിച്ചത്. 20കാരിയെ അച്ഛന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി സുനില്‍കുമാര്‍ രാജനെ അറസ്റ്റ് ചെയ്തു.
Post Your Comments