ദുബായ്: യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തി ദുബായ്. സുരക്ഷയില്‍ വിട്ടുവീഴ്‍ച ചെയ്യാതെ യാത്രക്കാരുടെ പ്രയാസം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കൂടുതൽ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ദുബായിലേക്ക് മടങ്ങിവരുന്ന യുഎഇ പൗരന്മാര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നിര്‍ബന്ധമില്ല. ഇവര്‍ ദുബായില്‍ എത്തിയ ശേഷം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാകും.
Read also: സംസ്ഥാനത്തെ 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
അതേസമയം പ്രവാസികളും സന്ദര്‍ശക വിസകളില്‍ എത്തുന്നവരും പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന നിബന്ധനയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരില്‍ ചില രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മാത്രം കൊവിഡ് പരിശോധന നടത്തണം. യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക്, അവര്‍ യാത്ര ചെയ്യുന്ന രാജ്യം മുന്‍കൂര്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ മാത്രം ഇനി പരിശോധന നടത്തിയാല്‍ മതിയാവും.
Post Your Comments