വയനാട്: കൊറോണ പ്രതിരോധം, കളക്ടറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ലക്ഷങ്ങള്‍. വയനാട് കലക്ടറുടേതെന്ന പേരിലാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്. ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ഈ ശബ്ദ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ പ്രതിരോധമെന്ന പേരിലാണ് സന്ദേശം എത്തുന്നത്.
Read Also :കോവിഡ് വന്നാലും കൈവിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട്
‘കൊറോണ പോസിറ്റീവ് രോഗികള്‍ സ്വാബ് ടെസ്റ്റ് ചെയ്യാനെടുക്കുമ്പോള്‍ അത് ശ്വാസകോശത്തിലേക്ക് അസുഖം വ്യാപിക്കുന്നതിനിടയാക്കുമെന്നും കൊറോണ മാറിയാലും ശ്വാസകോശത്തിലെ പ്രശ്നം കൊണ്ട് ആളുകളുടെ ആയുസ് കുറയുമെന്നും ഈ ശബ്ദസന്ദേശത്തില്‍ പറയുന്നു. അതുകൊണ്ട് കോറോണയെ ഒരു സാധാരണ പനിയായി കണ്ട് ചികിത്സിച്ചാല്‍ മതി’യെന്നാണ് ഓഡിയോ നിര്‍ദേശിക്കുന്നത്.
ഈ ശബ്ദസന്ദേശം തയ്യാറാക്കിയ ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മുന്‍പ് കോഴിക്കോട് കലക്ടറുടെ പേരിലും ഇതേ രീതിയില്‍ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു.
Post Your Comments