തിരുവനന്തപുരം: ഒന്നിനു പുറകെ ഒന്നായാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഇപ്പോള്‍ സ്വപ്‌ന സുരേഷും ഐ ഫോണുമായുള്ള വിവാദം കൊഴുക്കുമ്പോള്‍ ആരോപണം നീളുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെയാണ്. ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. എന്റെ കൈയിലുള്ള ഐഫോണ്‍ ഞാന്‍ കാശ് കൊടുത്ത് വാങ്ങിയതാണ്. അല്ലാതെ ആരും എനിയ്ക്ക് ഐഫോണ്‍ സമ്മാനമായി തന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also : ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്: പ്രതികരണവുമായി കെ.സുരേന്ദ്രന്‍
തനിക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ രമേശ് ചെന്നിത്തല നിഷേധിച്ചു. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
‘ ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. എനിക്കെതിരെ ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്.സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. കോണ്‍സുലേറ്റി?ലെ ചടങ്ങില്‍ നറുക്കെടുപ്പിലെ വിജയികള്‍ക്ക് മൊബൈല്‍ ഫോണ്‍ അവരുടെ അഭ്യര്‍ത്ഥനപ്രകാരം സമ്മാനമായി? നല്‍കുക മാത്രമാണ് ചെയ്തത്. സി പി എം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരും.’ -അദ്ദേഹം പറഞ്ഞു.
യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയ വിവരം വെളിപ്പെടുത്തിയത്. സ്വപ്‌ന ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. കൊച്ചിയില്‍ നിന്ന് ഫോണ്‍ വാങ്ങിയതിന്റെ ബില്ലും കോടതിക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments