KeralaLatest NewsNews

‘കർഷകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഇങ്ങനെയാണ്’; കേരളത്തിലെ പ്രതിഷേധ ചിത്രങ്ങൾ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ വ്യാജ പ്രചരണം

തിരുവനന്തപുരം : സ്വർണ കടത്ത് കേസിൽ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിൽ വലിയ പ്രതിഷേധമായിരുന്നു കോൺഗ്രസ് നടത്തിയത്. പ്രതിഷേധത്തിൽ വിടി ബൽറാം എംഎൽഎയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ബല്‍റാം ചോരയില്‍ കുളിച്ച് സമര രംഗത്ത് തുടരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ . ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ കർഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ വ്യാജ പ്രചരണം നടക്കുന്നത്.

 

കർഷക ബില്ലുകൾക്കെതിരെ ഉത്തരേന്ത്യയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. തെരവുലിറങ്ങിയാണ് കർഷകർ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഈ ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നത്.

ഈ ദൃശ്യങ്ങൾ നിങ്ങളെ ഭയപ്പെടുത്തും. വിലയ്ക്കെടുത്ത മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യില്ല. കർഷകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഇങ്ങനെയാണ്/ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് നമ്മുടെ മാധ്യമങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിച്ച് ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍ മാത്രം കാണുന്ന മാധ്യമങ്ങള്‍ രാജ്യത്തിന് അന്നം നൽകുന്നവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ മറച്ചുവയ്ക്കുകയാണെന്നും പ്രചരങ്ങളിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button