Latest NewsBollywoodNewsEntertainment

ആനടനെ മർദ്ദിച്ചതിന്റെ പേരിൽ വിസ നിഷേധിച്ചു; അനുഭവം തുടർന്ന് പറഞ്ഞു ”വില്ലൻ”

ഉദ്യോഗസ്ഥരില്‍ ഒരാള്‍ കടുത്ത ഷാാരുഖ് ഖാന്‍ ആരാധകനായിരുന്നു

ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് കാരണം വിദേശരാജ്യത്തേക്കുള്ള യാത്ര അനുമതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ഗുല്‍ഷല്‍ ഗ്രോവര്‍. വർഷങ്ങൾക്ക് മുൻപാണ് സംഭവം

ഷാരുഖ് ഖാന്‍ നായകനായി എത്തിയ യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ് എന്നീ ചിത്രങ്ങളിലെ വില്ലന്‍ ആയിരുന്നു ഗുല്‍ഷന്‍. താരത്തിന് മൊറോക്കോയിലേക്ക് ഒരു യാത്ര പോകേണ്ടതായി വന്നപ്പോൾ ഒരു ദിവസത്തെ വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അവിടത്തെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ കടുത്ത ഷാാരുഖ് ഖാന്‍ ആരാധകനായിരുന്നുവെന്നും ചിത്രത്തിൽ ഷാരുഖ് ഖാനെ മര്‍ദിച്ചു എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥന്‍ വിസ നിഷേധിക്കുകയായിരുന്നുവേന്നും ഗുൽഷൻ പറയുന്നു. .

തങ്ങള്‍ സുഹൃത്തുക്കളാണ് എന്നാണ് ഇതിന് മറുപടിയായി ഗുല്‍ഷന്‍ പറഞ്ഞത്. ”ഷാരുഖ് ഖാന്‍ എന്റെ സുഹൃത്താണ്, എന്റെ സഹോദരനാണ്. ജീവിതത്തില്‍ ഞാന്‍ അദ്ദേഹത്തെ തല്ലിയിട്ടില്ല, അദ്ദേഹവും എന്നെ തല്ലിയിട്ടില്ല. അത് സിനിമയില്‍ മാത്രമാണ്- ഗുല്‍ഷന്‍ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിൽ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button