കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് ഫെയ്സിയുടെ കൂടുതൽ മൊഴികൾ പുറത്ത്. ഷാരൂഖിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുറപ്പിക്കുന്നത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഷാരൂഖിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവിൽ ഷാരൂഖ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ട്രെയിൻ തീവെപ്പിന് പിന്നിലെ ഭീകരാക്രമണ സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എൻ.ഐ.എയും സ്ഥലത്തുണ്ട്.
ഷാരൂഖ് ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്ട്ര എ.ടി.എസ് കേരള പോലീസിനെ അറിയിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാക്കളെ പ്രലോഭിപ്പിച്ചാണ് ഇത്തരം പ്രവൃത്തികൾക്കായി തിരഞ്ഞെടുക്കുക. ഒരാളിന്റെ നിർദ്ദേശ പ്രകാരമാണ് ട്രെയിനിൽ തീവച്ചതെന്നും കോഴിക്കോട് മുതൽ ഒരാൾ തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന് ഒരാൾ ഉപദേശിച്ചെന്നുമാണ് ഷാരൂഖ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്‌ക്ക് മൊഴി നൽകിയത്. ഇത് വിരൽ ചൂണ്ടുന്നതും തീവ്രവാദ ബന്ധത്തിലേക്കാണ്.
എന്നാൽ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയോട് പറഞ്ഞതിന് വിപരീതമായാണ് ഷാരൂഖ് കേരള പൊലീസിന് മൊഴി നൽകിയത്. ട്രെയിനിന് തീയിട്ടത് തന്റെ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യമാണെന്നായിരുന്നു ഷാരൂഖ് കേരള പോലീസിനോട് പറഞ്ഞത്. ഷാരൂഖിന്റെ കഴിഞ്ഞ കാലം പരിശോധിച്ച പൊലീസിന് മുന്നിൽ തെളിഞ്ഞത് വ്യത്യസ്ത കാര്യങ്ങളാണ്. കഴിഞ്ഞ ജൂൺ മുതൽ ഇയാളുടെ ജീവിത ശൈലി മാറി. ആഡംബര ജീവിതം കൂടുതൽ പണം കിട്ടിയതിന് തെളിവായി. പെട്ടന്നൊരു ദിവസം പുകവലി ഉപേക്ഷിച്ച് മതപഠനങ്ങളിലും നമസ്കാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
കൂടാതെ, ഷാരൂഖിന്റെ ബാഗിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക് സംഘം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി പിടിയിലായതിനു പിന്നാലെ ബാഗിലെ വസ്തുക്കളെക്കുറിച്ച് പ്രതിയോട് ചോദിച്ചറിയാനുള്ള ശ്രമങ്ങളും അന്വമഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള എഴുത്തുകളാണുള്ളത്. ഈ ഡയറിയിൽ കേരളത്തിൽ നിന്നുള്ള നാലു പേരുകളും തമിഴ്നാട്ടിൽ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നഐ സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. തമിഴ്നാട്ടിൽ നിന്നുള്ള കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. ഈ ആറു സ്ഥലങ്ങൾക്കും പൊതുവായ പ്രത്യേകതയുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇവ കടലിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളാണെന്നുള്ളതായിരുന്നു ആ പ്രത്യേകത. ഇതും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.
Post Your Comments