ചണ്ഡിഗഡ് : മുൻ കേന്ദ്രമന്ത്രി അറസ്റ്റിൽ. കാർഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ചണ്ഡിഗഡിലേക്ക് കടക്കാൻ ശ്രമിച്ച ഹർസിമ്രത് കൗറിനെ ആണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11.30 ന് ആയിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ മൂന്ന് ഇടങ്ങളിൽനിന്നായി അകാലി ദൾ കർഷക പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
Also read : കോവിഡ് : ചികിത്സയിലായിരുന്ന ഒരാൾ കൂടി സംസ്ഥാനത്ത് മരിച്ചു
അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിംഗ് ബാദൽ അമൃത്സറിൽനിന്നുള്ള മാർച്ച് നയിച്ചപ്പോൾ ബിദിണ്ഡയിൽനുള്ള മാർച്ചിന് ഹർസിമ്രത് കൗർ നേതൃത്വം നൽകി. മൂന്നാം റാലി അനന്ത്പുർ സാഹിബിൽനിന്നാണ് ആരംഭിച്ചത്. മൂന്ന് റാലികളും ചണ്ഡിഗഡിൽ ഒന്നിച്ച് ഗവർണർക്ക് നിവേദനം നൽകുകയായിരുന്നു ലക്ഷ്യം. കർഷകരുടെ ശബ്ദം ഉയർത്തിയതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും ഹർസിമ്രത് കൗർ പറഞ്ഞു.
Post Your Comments