ന്യൂഡൽഹി: രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച. രാജ്യത്തിന്റെ കയറ്റുമതി 5.27 ശതമാനം വര്‍ധിച്ചതായി വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ ആണ് വ്യക്തമാക്കിയത്. ആറ് മാസത്തെ സങ്കോചത്തിന് ശേഷമാണ് കയറ്റുമതി മേഖലയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. പിഎംഐ നമ്പരുകളിലും വാഹന വില്‍പ്പനയിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് മുന്നേറ്റം പ്രകടമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ മറ്റൊരു സൂചകമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
Read also: അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് കുര്‍ബാനയ്ക്ക് ബാധകമല്ലെന്ന് സർക്കാർ
ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് വസ്തുക്കൾ പോലുള്ള ഉയർന്ന മൂല്യമുള്ള ഇനങ്ങൾ കയറ്റുമതി വർധിച്ച് സെപ്റ്റംബറിൽ 27.40 ബില്യൺ ഡോളറിലെത്തിയിരുന്നു. ഒരു വർഷം മുമ്പ് ഇത് 26.02 ബില്യൺ ഡോളറായിരുന്നു. ഫെബ്രുവരിക്ക് ശേഷം ഈ കലണ്ടർ വർഷത്തിലെ കയറ്റുമതി വളർച്ച കാണിക്കുന്ന മറ്റൊരു മാസമാണ് സെപ്റ്റംബർ.
Post Your Comments