KeralaLatest NewsNews

അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് കുര്‍ബാനയ്ക്ക് ബാധകമല്ലെന്ന് സർക്കാർ

തിരുവനന്തപുരം: അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് കുര്‍ബാനയ്ക്ക് ബാധകമല്ലെന്ന് സര്‍ക്കാര്‍. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പളളികളില്‍ കുര്‍ബാന നടത്താമെന്ന് കെ.സി.ബി.സി അറിയിച്ചു. കുര്‍ബാനയ്ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്തരുതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുകയുണ്ടായി. എല്ലായിടത്തും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റയും അറിയിച്ചു.

Read also: കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും: ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്: കോടിയേരിക്ക് മറുപടിയുമായി ചെന്നിത്തല

അതേസമയം തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാട്ടും നാളെമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. കടകള്‍ക്കുമുന്നില്‍ ഉള്‍പെടെ പൊതുസ്ഥലത്ത് ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ കൂടരുതെന്ന് നിർദേശമുണ്ട്. കണ്ടെയ്‍ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button